
ചണ്ഡീഗഡ് : പഞ്ചാബിലെ മൊഹാലി ജില്ലയിലെ സോഹാന ഗ്രാമത്തിൽ ശനിയാഴ്ച ബഹുനില കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു (Mohali building collapse).
നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.ഇന്നലെ (ശനിയാഴ്‌ച) വൈകുന്നേരം നാല് നില കെട്ടിടം തകർന്നുവീണു, കുറഞ്ഞത് അഞ്ച് പേരെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് അറിയുന്നത്.രക്ഷാപ്രവർത്തനത്തിനിടെ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തിയതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.ദൃഷ്ടി വർമ (20) ആണ് ഇന്നലെ മരണപ്പെട്ടത്.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) നിലവിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിൻ്റെ ഉടമകളായ പർവീന്ദർ സിംഗ്, ഗഗൻദീപ് സിംഗ് എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ബിഎൻഎസ്) സെക്ഷൻ 105 പ്രകാരം കേസെടുത്തതായി മൊഹാലി സീനിയർ പോലീസ് സൂപ്രണ്ട് ദീപക് പരീഖ് പറഞ്ഞു.