സ്ത്രീകളുടെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; രണ്ടു ക്ഷേത്ര ജീവനക്കാർ അറസ്റ്റിൽ; പ്രതികൾ മാസങ്ങളായി ദൃശ്യം പകർത്തിയിരുന്നതായും റിപ്പോർട്ട് | Hidden camera in women’s changing room

സ്ത്രീകളുടെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; രണ്ടു ക്ഷേത്ര ജീവനക്കാർ  അറസ്റ്റിൽ; പ്രതികൾ മാസങ്ങളായി ദൃശ്യം പകർത്തിയിരുന്നതായും റിപ്പോർട്ട് | Hidden camera in women’s changing room
Published on

രാമേശ്വരം: സ്ത്രീകളുടെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ (Hidden camera in women's changing room).

സംഭവം ഇങ്ങനെ …

പുതുക്കോട്ട തിരുമയം സ്വദേശി മുത്തു (55) ഇന്നലെ രാമേശ്വരം ക്ഷേത്രത്തിലെ അഗ്നി തീർഥ കടലിൽ ബന്ധുക്കളോടൊപ്പം പുണ്യസ്നാനം നടത്താൻ എത്തിയതായിരുന്നു. ഇതിനിടെ , 27 കാരിയായ മകളും ബന്ധുക്കളും അഗ്നി തീർത്ഥ ബീച്ചിന് സമീപമുള്ള സ്വകാര്യ സ്ത്രീകളുടെ വസ്ത്രം മാറുന്ന മുറിയിലെത്തി വസ്ത്രം മാറി. തുടർന്ന് മുറിക്കുള്ളിൽ രഹസ്യക്യാമറ ഉണ്ടെന്ന് മനസ്സിലാക്കിയ മുത്തുവിൻ്റെ മകൾ വിവരം പിതാവിനെ അറിയിക്കുകയും. മുത്തു ഉണ്ടാണ് തന്നെ വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.

തുടർന്ന് , സംഭവസ്ഥലത്ത് എത്തിയ രാമേശ്വരം ടെമ്പിൾ പോലീസ്, കേസെടുക്കുകയും അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരായ രാമേശ്വരം തമ്പിയൻകൊല്ലായിയിലെ രാജേഷ് കണ്ണൻ (34), റെയിൽവേ ബീഡർ റോഡിലെ മീരാൻ മൈദീൻ (38) എന്നിവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം , മാസങ്ങളായി ഇവിടെ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യക്യാമറ സൂക്ഷിച്ചിരുന്നതായും യുവതികൾ മാറുന്ന ദൃശ്യങ്ങൾ ഇരുവരും മൊബൈൽ ഫോണിൽ പകർത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

തുടർന്ന് ഇരുവരേയും കുറിച്ച് പോലീസ് ഗൗരവമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com