
പങ്കാളിയെ സ്യൂട്ട്‌കെയ്‌സിലാക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്ത്രീക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി (Suitcase Death). 2020-ല്‍
ഫ്‌ളോറിഡയില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. 47-കാരിയായ സാറാ ബൂണിനെയാണ് കോടതി ശിക്ഷിച്ചത്.കാമുകനായ ജോര്‍ഗ് ടോറസിനെ ഒളിച്ചുകളിയെന്ന് പറഞ്ഞ് സ്യൂട്ട് കെയ്‌സിലാക്കിയ ശേഷം പൂട്ടുകയായിരുന്നു. എന്നാൽ പങ്കാളിയുടെ ഭാഗത്ത് നിന്നും ഗാര്‍ഹിക പീഡനം അനുഭവിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്ന് സാറാ ബൂണ്‍ കോടതിയില്‍ പറഞ്ഞു.
ഇരുവരും മദ്യപിച്ച ശേഷമാണ് ഒളിച്ചുകളി നടത്തിയത്. സംഭവത്തിന്റെ വീഡിയോ സാറാ ബൂണ്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
എനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ജോര്‍ഗ് പറയുമ്പോള്‍ 'എന്നെ ചതിക്കുമ്പോള്‍ എനിക്കും അതാണ് തോന്നുന്നതെന്ന്' സാറ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇക്കാര്യങ്ങൾ എല്ലാം തെളിവായി സ്വീകരിച്ചായിരുന്നു കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.