പിന്നാലെ യുവതിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ യുവാവ്, നിരന്തരം യുവതിയുമായി ഫോണിൽ സംസാരിക്കുകയും ഇരുവരും തമ്മിൽ പ്രണയത്തിലാകുകയുമായിരുന്നു. സൗഹൃദം പ്രണയമായതോടെ മഞ്ജുനാഥ് യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. എന്നാൽ താൻ നേരത്തെ വിവാഹിതനാണെന്നും , രണ്ടു കുട്ടികളുടെ പിതാവാണെന്നുമുള്ള കാര്യം ഇയാൾ യുവതിയിൽ നിന്നും മറച്ചു വയ്ക്കുകയിരുന്നു.
തുടർന്ന് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച്, മഞ്ജുനാഥിനൊപ്പം യുവതി ഇറങ്ങിപ്പോവുകയും ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ മൂന്ന് മാസത്തിന് ശേഷം, താൻ ഇതിനകം വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും കുടുംബം നെലമംഗലയിലാണ് താമസിക്കുന്നതെന്നും യുവാവിൽ നിന്നും യുവതി മനസ്സിലാക്കുകയായിരുന്നു.