
അൻവർ ഷരീഫ്
കോഴിക്കോട് : 2022 ഡിസംബർ 29 ന് മാവൂർ ചെറൂപ്പയിൽ നടന്ന മോക്ഡ്രില്ലിനിടെ കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ മാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ.ആരോപണവിധേയനായ പഞ്ചായത്ത് അംഗം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ട് കോടതി. നിലവിൽ മാവൂർ ഗ്രാമ പഞ്ചായത്ത് അംഗമായ കെ. ഉണ്ണികൃഷ്ണനെയാണ് വെറുതെ വിട്ടത്. ആരോപണം ശരിവയ്ക്കുന്ന തെളിവുകൾ വിചാരണ കാലയളവിൽ പ്രോസിക്യൂഷന് കോടതി മുമ്പാകെ ഹാജരാക്കാൻ സാധിച്ചില്ല. തുടർന്ന് 2 വർഷത്തോളമായി തുടരുന്ന കേസ് ഇരുപത്തി ആറാം തിയ്യതി വിചാരണ പൂർത്തിയാക്കി ഇന്നലെ ഉച്ചയോടെ വിധി പറയുകയായിരുന്നു.
നിലവിൽ മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ, വാർഡിലെ വികസ്ന പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും നാട്ടിലെ എല്ലാ ജന വിഭാഗത്തിനോടൊപ്പം നിൽക്കുമെന്നും പറഞ്ഞു . പൊതു പ്രവർത്തകരുടെ പേരിൽ ആരോപണം ഉയർന്നു വരുമ്പോൾ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉയർന്നത് വരുന്നത് സ്വാഭാവികമാണെന്നും, അതു കൊണ്ട് ഒരു രഷ്ട്രീയ പാർട്ടികളോടൊ , നേതാക്കന്മാരോടൊ , വ്യക്തികളോടൊ , യാതൊരു വിരോധമോ വൈരാഗ്യങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
തൻ്റെ പേരിൽ വന്ന ആരോപണത്തെ തുടർന്ന് കക്ഷി ചേർക്കപ്പെട്ട കുടുംബത്തിന് ഏതെങ്കിലും തരത്തിൽ മാനസിക പ്രയാസം വന്നിട്ടുണ്ടെങ്കിൽ അവരോട് ഖേദം അറിയിക്കുന്നതായി പഞ്ചായത്ത് അംഗം പറഞ്ഞു. രണ്ട് വർഷത്തോളമായ് തുടരുന്ന കേസിന് വേണ്ടി അഡ്വക്കേറ്റ് മുഹമ്മദ് ആരിഫ് കോടതിയിൽ ഹാജരായി