വീട് കുത്തിത്തുറന്ന് വൻ മോഷണം; കവർന്നത് 750 ഗ്രാം സ്വർണവും 15 കിലോ വെള്ളിയും അഞ്ചര ലക്ഷം രൂപയും | Theft

വീട് കുത്തിത്തുറന്ന് വൻ മോഷണം; കവർന്നത് 750 ഗ്രാം സ്വർണവും 15 കിലോ വെള്ളിയും അഞ്ചര ലക്ഷം രൂപയും | Theft
Published on

ചാമരാജനഗർ: കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ വൻ മോഷണം (Theft), വീട്ടിൽ ആരുമില്ലാത്ത സമയത്ത് അകത്ത് കടന്ന് മോഷ്ടാക്കൾ, വീട്ടിൽ നിന്ന് 750 ഗ്രാം സ്വർണവും 15 കിലോ വെള്ളിയും 5.5 ലക്ഷം രൂപയും കവർന്നു. വ്യാഴാഴ്ച രാവിലെ അയൽവാസി പാൽ വാങ്ങാൻ ഇറങ്ങിയപ്പോഴാണ് തൊട്ടടുത്ത വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് വിവരം വീട്ടുടമയെ അറിയിക്കുകയായിരുന്നു.

വീട്ടുടമ ശ്രീനിവാസ് കുമാറും ഭാര്യ രേണുക എസ് കുമാറും ശ്രീനിവാസിൻ്റെ പിതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കായി ബെംഗളൂരുവിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. ഇവരുടെ മക്കൾ ബെംഗളൂരുവിലാണ് താമസിക്കുന്നത്. സംഭവമറിഞ്ഞു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

സംഭവത്തിൽ ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com