കോഴിക്കോട് മലബാർ ഗോൾഡിലെ സ്വർണ കവർച്ച; പ്രതി പിടിയിൽ | Malabar Gold Robbery

കോഴിക്കോട് മലബാർ ഗോൾഡിലെ സ്വർണ കവർച്ച; പ്രതി പിടിയിൽ | Malabar Gold Robbery
Published on

അൻവർ ഷരീഫ്
കോഴിക്കോട്: മലബാർ ഗോൾഡ്സ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ (Malabar Gold Robbery) .മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി മുഹമ്മദ് ജാബിറിനെ നടക്കാവ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് പ്രതി കോഴിക്കോട് മലബാർ ഗോൾഡിൽ നിന്നും ആറരപ്പവൻ സ്വർണ്ണമാല മോഷ്ടിച്ചത്. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം.

മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില്‍ നിന്നാണ് യുവാവ് സ്വര്‍ണ്ണമാല കവര്‍ന്നത്. ആറരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് ഇയാൾ മോഷ്ടിച്ചത്. ഇന്നലെ രാവിലെ പത്തേ മുക്കാലോടെയാണ് സംഭവം. മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവെക്കണമെന്നും യുവാവ് ജുവല്ലറി ജീവനക്കാരനോട് ആവശ്യപ്പെട്ടു. വീട്ടില്‍ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ യുവാവ് ജീവനക്കാരന്‍ കാണാതെ മാല കൈക്കലാക്കി ഷോറൂമിൽ നിന്നും കടന്നു കളയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത നടക്കാവ് പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com