

മോത്തിഹാരി: മോത്തിഹാരിയിലെ കേസരിയ പോലീസ് സ്റ്റേഷന് കീഴിലുള്ള ദർമ്മഹ ഗ്രാമം ഇപ്പോൾ സൈബർ തട്ടിപ്പിൻ്റെ വലിയ ഇടമായി മാറുകയാണ്. ആധാറും പാൻകാർഡും (fake Aadhaar) നിർമ്മിക്കുന്ന യന്ത്രവുമായി രണ്ട് യുവാക്കളെ മോത്തിഹാരിയിലെ കേസരിയ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
ദർമാഹ ഗ്രാമത്തിലെ ശൈലേഷ് കുമാറും മനോജ് കുമാറും ആണ് പിടിയിലായത്. ഡസൻ കണക്കിന് എടിഎം കാർഡുകളും പാൻ കാർഡുകളും ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. ചക്കിയ എസ്ഡിപിഒ സത്യേന്ദ്ര കുമാർ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. ദർമ്മഹ ഗ്രാമത്തിൽ ധാരാളം യുവാക്കൾ സൈബർ തട്ടിപ്പിൽ ഏർപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആളുകളുടെ പാൻകാർഡും ആധാർ കാർഡും ഉണ്ടാക്കിയിരുന്നത് കൂടാതെ അവരെക്കൊണ്ട് സൈബർ തട്ടിപ്പ് നടത്തിയതും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോത്തിഹാരിയിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിക്കുന്നസാഹചര്യത്തിൽ പോലീസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട് .