സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം; ക്ലിക്ക് ചെയ്ത് കുടുങ്ങരുത്, തട്ടിപ്പാണ് | Free recharge scam

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം; ക്ലിക്ക് ചെയ്ത് കുടുങ്ങരുത്, തട്ടിപ്പാണ് | Free recharge scam
Published on

വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു (Free recharge scam). കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ , മൊബൈൽ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല. പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ.

മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാവുന്നതെയുള്ളു. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുത്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തുക.

Related Stories

No stories found.
Times Kerala
timeskerala.com