ബാങ്ക് റിവാർഡ് സന്ദേശത്തിലൂടെ തട്ടിപ്പ്…ജാഗ്രത വേണം! | Bank scam awareness

ബാങ്ക് റിവാർഡ് സന്ദേശത്തിലൂടെ തട്ടിപ്പ്…ജാഗ്രത വേണം! | Bank scam awareness
Published on

പ്രമുഖ ബാങ്കുകളുടെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് റിവാർഡ് സന്ദേശങ്ങൾ അയച്ച് തട്ടിപ്പു നടത്തുന്ന നിരവധി കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഇത്തരം സന്ദേശങ്ങളിൽ അകപ്പെട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കുക (Bank scam awareness). ബാങ്കിന്റെ വാല്യു കസ്റ്റമറായ നിങ്ങൾക്ക് നല്ലൊരു തുക സമ്മാനമായി ലഭിച്ചിരിക്കുന്നു എന്ന സന്ദേശത്തിൽ ഒരു എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദ്ദേശവുമുണ്ടാകും.

എന്നാൽ ബാങ്കുകൾ ഇത്തരത്തിൽ സന്ദേശത്തിലൂടെ സമ്മാനം അയയ്ക്കുന്നില്ല. ഇത്തരം എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്താൽ വ്യക്തിവിവരങ്ങളും ബാങ്കിംഗ് ഡീറ്റെയിൽസും അടക്കമുള്ള നിർണായക വിവരങ്ങൾ ചോർത്തപ്പെടാം. റിവാർഡുകൾ റിഡീം ചെയ്യുന്നതിനായി പ്രമുഖ ബാങ്കുകൾ ഒരിക്കലും എപികെ ഫയലുകൾ വാട്സ് ആപ്പ്, എസ്എംഎസ് സന്ദേശങ്ങളായി അയയ്ക്കില്ല. കാർഡ് പോയിന്റുകളും അത് റിഡീം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും അതാത് ബാങ്കുകളിൽ നിന്ന് ശേഖരിക്കാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com