
മുംഗർ: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ബിഹാറിലെ , മുൻഗർ സൈബർ പോലീസ് സ്‌റ്റേഷനിലെ മുഫാസിൽ പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള, ശീതൽപൂർ സ്വദേശിയായ സഞ്ജയ് സിങ്ങിൻ്റെ മകൻ പ്രശാന്ത് കുമാറാണ് തന്നിൽ നിന്നും പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.(Part-Time Job Scam Alert)
ഇക്കഴിഞ്ഞ , നവംബർ 3 ന് തൻ്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പാർട്ട് ടൈം ജോലി വാഗ്ദാനം വന്നതായി ഇരയായ പ്രശാന്ത് പറയുന്നു. പാർട്ട് ടൈം ജോലിയിൽ നിന്ന് ലാഭം നേടുന്ന ആളുകളുടെ ഡെമോയും ഇൻസ്റ്റാഗ്രാമിൽ അയച്ചു നൽകിയിരുന്നു. ഡെമോ കണ്ടതോടെ പാർട്ട് ടൈം ജോലിക്ക് ചേരാനുള്ള ആഗ്രഹം പ്രശാന്ത് പ്രകടിപ്പിച്ചു. ജോലിക്കായി രജിസ്‌ട്രേഷൻ ഫീസ് എന്ന നിലയി അദ്ദേഹം ആയിരം രൂപ തന്നെ ബന്ധപ്പെട്ടവർക്ക് നൽകുകയും , ജോലിയുടെ ഭാഗമായി ഹോട്ടലിൻ്റെയും റസ്റ്റോറൻ്റിൻ്റെയും അവലോകനം നൽകുകയും ചെയ്തു. ആദ്യ റിവ്യൂ ടാസ്‌ക് കഴിഞ്ഞപ്പോൾ 180 രൂപ പ്രശാന്തിന് ലാഭം കിട്ടി. ഇതിനുശേഷം 10,000 രൂപ നൽകിയതോടെ മറ്റൊരു ടാസ്ക് ലഭിക്കുകയും , ഇതിൽ 1000 രൂപ ലാഭമുണ്ടാകുകയും ചെയ്തു.
ഇതോടെ സംഘത്തിന്റെ കെണിയിൽ വീണ പ്രശാന്ത്, കൂടുതൽ ലാഭം നേടുന്നതിനായി തൻ്റെയും പിതാവിൻ്റെയും അക്കൗണ്ടിൽ നിന്ന് 4.40ലക്ഷം രൂപ വിവിധ തീയതികളിൽ നിക്ഷേപിക്കുകയായിരുന്നു. കുറച്ചു ദിവസത്തേക്ക് അയാൾ നടത്തിയ നിക്ഷേപത്തിന് പ്രതിഫലമായി കുറച്ച് തുക വന്നു. എന്നാൽ അതിന് ശേഷം തുക വരുന്നത് നിർത്തുകയും ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിനുശേഷം, ഇര 1930-ൽ വിളിച്ച് സൈബർ തട്ടിപ്പിനെക്കുറിച്ച് പരാതി നൽകി, തുടർന്ന് ഇര സൈബർ പോലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുകയും ചെയ്തു.
സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് സൈബർ പോലീസ് സ്റ്റേഷൻ മേധാവി പ്രഭാത് രഞ്ജൻ പറഞ്ഞു. കൂടാതെ ഇത്തരം , ഓൺലൈൻ പാർട്ട് ടൈം ജോലികളുടെ പേരിൽ നടത്തുന്ന തട്ടിപ്പുകളിൽ വീഴരുതെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.