ഫര്‍ണിച്ചര്‍ കമ്പനിയുടെ പേരില്‍ പുതിയ തട്ടിപ്പ്: ജാഗ്രത വേണമെന്ന് കേരള പോലീസ് – വീഡിയോ | Fraud alert

മണിച്ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് കേരള പോലീസ് അറിയിച്ചത്.
ഫര്‍ണിച്ചര്‍ കമ്പനിയുടെ പേരില്‍ പുതിയ തട്ടിപ്പ്: ജാഗ്രത വേണമെന്ന് കേരള പോലീസ് – വീഡിയോ  | Fraud alert
Published on

തിരുവനന്തപുരം: തട്ടിപ്പുകൾക്ക് പഞ്ഞമില്ലാത്ത ഈ കാലത്ത് ഫര്‍ണിച്ചര്‍ കമ്പനിയുടെ പേരിലും പുതിയ തട്ടിപ്പുമായെത്തിരിക്കുകയാണ് സംഘം. കമ്പനിയുടെ പേരില്‍ ലഭിക്കുന്ന എസ് എം എസിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നു എന്നതാണ് ആദ്യ ഘട്ടം.(Fraud alert)

ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാർ ചെയ്യുന്നത് 2027 ല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നതിന് ഫര്‍ണിച്ചര്‍ ബുക്ക് ചെയ്യിക്കുകയാണ്. തുടര്‍ന്നുള്ള ഓരോ ബുക്കിങ്ങിനും ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞാണ് ഇവർ ജനങ്ങളെ കബളിപ്പിക്കുന്നത്.

മണിച്ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് കേരള പോലീസ് അറിയിച്ചത്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുറിപ്പ് 

ഫർണിച്ചർ കമ്പനിയുടെ പേരിൽ നടത്തുന്ന പുതിയ തരത്തിലുള്ള തട്ടിപ്പിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം.

കമ്പനിയുടെ പേരിൽ വരുന്ന SMS ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നു. 2027 ൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയിൽ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട് ഫർണിച്ചർ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാർ ചെയ്യുന്നത്. തുടർന്നുള്ള ഓരോ ബുക്കിങ്ങിനും നിങ്ങൾക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിൻ മാതൃകയിലാണ് തട്ടിപ്പ് നടത്തുക.

വ്യാജ വെബ്‌സൈറ്റ് മുഖാന്തരം അക്കൗണ്ട് ആരംഭിക്കാൻ അവർ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഈ വെബ്സൈറ്റ് വഴി ലാഭവിഹിതം മനസ്സിലാക്കാമെന്ന് അവർ നിങ്ങളെ ധരിപ്പിക്കും. നിങ്ങൾ ഫർണിച്ചർ വാങ്ങുന്നതിനു പുറമെ കൂടുതൽ ആളുകളെ ചേർക്കണമെന്നും ഇത്തരത്തിൽ ചേർക്കുന്ന ഓരോരുത്തരും ഫർണിച്ചർ വാങ്ങുമ്പോൾ നിങ്ങൾക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും അവർ പറയുന്നു. വളരെ വൈകിയാകും ഇത് തട്ടിപ്പാണെന്ന് നിങ്ങൾക്ക് മനസ്സിലാവുക.
അമിതലാഭം ഉറപ്പുനൽകുന്ന ജോലിവാഗ്ദാനങ്ങളിലോ ഓൺലൈൻ നിക്ഷേപങ്ങളിലോ ഇടപാടുകൾ നടത്താതിരിക്കുക.

ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണം.

Related Stories

No stories found.
Times Kerala
timeskerala.com