
മുസഫർപൂർ: രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡിആർഐ സംഘം മുസാഫർപൂരിൽ നടത്തിയ റെയ്ഡിൽ ഒന്നരക്കോടിയിലേറെ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ പിടികൂടി (Foreign cigarette seizure). വിദേശ സിഗരറ്റുകളുടെ ശേഖരം മുളയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കടത്താൻ ശ്രമിച്ചത്. നോർത്ത് ഈസ്റ്റ് മ്യാൻമറിൽ നിർമ്മിക്കുന്ന സിഗരറ്റുകളുടെ ചരക്ക് ഗുവാഹത്തി വഴി ഡൽഹിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ , ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ നിന്നുള്ള രണ്ടുപേരെ സംഭവസ്ഥലത്തുനിന്നും ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യതലസ്ഥാനമായ തലസ്ഥാനമായ ഡൽഹിയിലേക്കും, പരിസര പ്രദേശങ്ങളിലേക്കും വിതരണം ചെയ്യുന്നതിനായി മ്യാൻമറിൽ നിർമ്മിച്ച സിഗരറ്റുകളുടെ ഒരു ശേഖരം മുസാഫർപൂർ വഴി കൊണ്ടുപോകുന്നതായി ഡിആർഐക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഡിആർഐ സംഘം ഊർജിത അന്വേഷണം ഊർജിതമാക്കിയിരുന്നു. അതിനിടെ, ഗൈഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ NH 57 ടോൾ പ്ലാസയ്ക്ക് സമീപം HR 55X 7271 എന്ന കണ്ടെയ്‌നർ അധികൃതരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
സംഘം കണ്ടെയ്‌നർ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. കണ്ടെയ്‌നറിൽ നടത്തിയ തിരച്ചിലിൽ കിഴക്കൻ ഏഷ്യയിലെ മ്യാൻമറിൽ നിർമ്മിച്ച സിഗരറ്റിൻ്റെ വലിയൊരു ശേഖരം അതിൽ നിറച്ച മുളകൾക്കിടയിൽ നിന്ന് കണ്ടെടുത്തു. സംഭവസ്ഥലത്ത് നിന്ന് തന്നെ രണ്ട് പേരെ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടെയ്‌നറിൻ്റെ ഡ്രൈവറും സഹായിയും ആണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.