വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 650 ലിറ്റർ അനധികൃത മദ്യവും പണവും പിടികൂടി എക്സൈസ് സംഘം | Excise seize 650 litres of illegal liquor

വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 650 ലിറ്റർ അനധികൃത മദ്യവും പണവും പിടികൂടി എക്സൈസ് സംഘം | Excise seize 650 litres of illegal liquor
Published on

റായ്ച്ചൂർ: ജില്ലയിലെ ഗഡ്വാൾ റോഡിൽ കോർവാർ ഓണിയിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 650 ലീറ്റർ അനധികൃത മദ്യവും സിഎച്ച് പൗഡറും പിടികൂടി. ഗജ്ജി വീരേഷ് എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. എക്സൈസ് നടത്തിയ റെയ്ഡിൽ 630 ലിറ്റർ അനധികൃത മദ്യവും 22,520 രൂപയും ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ വീട്ടുടമയായ ഗജ്ജി വീരേഷിനും ഭാര്യ ഉറുകുന്ദമ്മയ്ക്കുമെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട് (Excise seize 650 litres of illegal liquor).

അടുത്തിടെ വീരേഷിൻ്റെ വീട്ടിൽ എക്സൈസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി അനധികൃത മദ്യം പിടികൂടിയിരുന്നു. ഇയാൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, വീരേഷ് വീണ്ടും അനധികൃത മദ്യക്കച്ചവടത്തിലേക്ക് കടക്കുകയായിരുന്നു. ഇതറിഞ്ഞാണ് എക്സൈസ് സംഘം വീണ്ടും പരിശോധനക്ക് എത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com