
ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ബാംഗ്ലൂരിൽ നിന്നും വൻതോതിൽ MDMA യും ലഹരി ഗുളികളും കടത്തിക്കൊണ്ടുവന്നയാളെ എക്സൈസ് സംഘം (Kerala Excise ) പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗണപതി എന്ന് വിളിക്കുന്ന പാലപ്പൂര് സ്വദേശി ആനന്ദ്.ആർ.എസ്.കൃഷ്ണനാണ് പിടിയിലായത്. 76.376 ഗ്രാം MDMA യും 16.911 ഗ്രാം ലഹരി ഗുളികകളും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് മാസങ്ങളോളം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്പെക്ടറോടൊപ്പം സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ, അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, മുഹമ്മദ് അനീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി, ജീനാ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.