വിൽപ്പന നടത്തിയിരുന്നത് ഒന്നിന് 30 രൂപ നിരക്കിൽ, ഹൈദരാബാദിൽ എക്സൈസ് ഉദ്യോഗസ്ഥർ 1000 കഞ്ചാവ് ചോക്ലേറ്റുകൾ പിടികൂടി; പ്രതിഅറസ്റ്റിൽ | Ganja chocolates seized

വിൽപ്പന നടത്തിയിരുന്നത് ഒന്നിന് 30 രൂപ നിരക്കിൽ, ഹൈദരാബാദിൽ എക്സൈസ് ഉദ്യോഗസ്ഥർ 1000 കഞ്ചാവ് ചോക്ലേറ്റുകൾ പിടികൂടി;  പ്രതിഅറസ്റ്റിൽ | Ganja chocolates seized
Updated on

ഹൈദരാബാദ്: സംസ്ഥാന എക്സൈസ് നടത്തിയ സുപ്രധാന മയക്കുമരുന്ന് വേട്ടയിൽ ഒറീസയിൽ നിന്നും ഹൈദരാബാദിലേക്ക് വരികയായിരുന്ന ബസിൽ നിന്ന് 1000 കഞ്ചാവ് ചോക്ലേറ്റുകൾ പിടികൂടി (Ganja chocolates seized). കോതാട് രാംപൂർ എക്‌സ് റോഡിൽ വെച്ചാണ് അനിൽകുമാർ എന്ന പ്രതി കടത്തുകയായിരുന്ന ചോക്ലേറ്റുകൾ പിടികൂടിയത്.

എക്സൈസ് സിഐ ശങ്കർ പറഞ്ഞതനുസരിച്ച്, കയറ്റുമതിയെക്കുറിച്ച് രഹസ്യവിവരം എക്സൈസ് സംഘത്തിന് നേരത്തെ തന്നെ ലഭിച്ചിരുന്നു, തുടന്ന് കാവേരി ട്രാവൽസ് ബസ് അധികൃതർ തടയുകയും , തുടർന്ന് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി കടത്തുകയായിരുന്ന 1000 കഞ്ചാവ് കലർന്ന ചോക്ലേറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തു.

സംഭവസ്ഥലത്ത് വെച്ച് തന്നെ ഒറീസ സ്വദേശി അനിൽകുമാറിനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ തൊഴിലാളികൾക്ക് ചോക്ലേറ്റിന് 30 രൂപ നിരക്കിലാണ് ഇയാൾ കഞ്ചാവ് ചോക്ലേറ്റ് വിൽക്കുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം , കഞ്ചാവ് ചോക്ലേറ്റുകൾ പ്രതി അനിൽകുമാറിന് കൈമാറിയ സംഘത്തെ കണ്ടെത്താൻ അധികൃതർ അന്വേഷണം ഊർജ്ജിതമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com