
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. താമരശ്ശേരി പൂനൂര്‍ അവേലം സ്വദേശി പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന എന്ന 23 കാരിയാണ് മരിച്ചത്.പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിനാല്‍ ഷഹാനയെ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും, രക്തസ്രാവം അമിതമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.(The woman passed away after childbirth)