
മുങ്ങേർ: ബിഹാറിലെ മുങ്ങേറിൽ അമ്പലത്തിൽ മോഷണം (Temple Robbery). കാസിം ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലാലുജ് പോഖറിൽ സ്ഥിതി ചെയ്യുന്ന ലല്ലു പോഖർ കാളി ക്ഷേത്രത്തിലെ മാ കാളിയുടെ വിഗ്രഹത്തിൽ നിന്നാണ് മോഷ്ടാവ് ആഭരണങ്ങൾ മോഷ്ടിച്ചത്. അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ മോഷണത്തിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പ്രദേശവാസികൾ ലല്ലു പോഖർ കാളി ക്ഷേത്രത്തിൽ ആരാധനയ്‌ക്കായി എത്തിയപ്പോഴാണ് കാളിയുടെ വിഗ്രഹത്തിലെ ആഭരണങ്ങൾ കാണാതായതായി കണ്ടെത്തിയത്. തുടർന്നാണ് ക്ഷേത്ര ഭരണസമിതിയെ വിവരം അറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ ക്ഷേത്ര ഭരണസമിതി പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്.
എങ്ങനെയാണ് കള്ളൻ ആദ്യം ക്ഷേത്രത്തിൽ കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. അതിനുശേഷം, അവിടെയുള്ള ദേവിയുടെ വിഗ്രഹത്തിൽ വണങ്ങി, അവിടെ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുകയും കടന്നുകളയുകയുമായിരുന്നു. ഇപ്പോൾ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാവിനായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പോലീസ്.