
ബെംഗളൂരു: ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞു മൂന്ന് വനിതാ കോളേജ് വിദ്യാർത്ഥിനികളെ വിദ്യാർത്ഥികളുടെ മുറിയിൽ കയറി ലൈംഗികമായി ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന രമേശാണ് പിടിയിലായത്.
ഇയാളുടെ അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികളിൽ ഒരാൾ, കേരളത്തിൽ നിന്നുള്ള രണ്ടാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയാണെന്നാണ് റിപ്പോർട്ട്. മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പം ഒരു മുറിയിലാണ് പെൺകുട്ടി താമസിച്ചിരുന്നത്.ജനുവരി 25ന് അത്താഴത്തിന് ശേഷം മുറിയിൽ ഇരിക്കവേ, പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പ്രതി വാതിലിൽ മുട്ടി. വിദ്യാർത്ഥി വാതിൽ തുറന്നപ്പോൾ മുറിയിൽ കയറി.
പ്രതികൾ വാതിൽ അകത്ത് നിന്ന് പൂട്ടി വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകൾ കൈക്കലാക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഈ സമയം , വിദ്യാർത്ഥികൾ സഹായത്തിനായി സുഹൃത്തുക്കളെ വിളിച്ചിരുന്നു, അവർ എത്തിയപ്പോൾ പ്രതി അവരുടെ ഫോണുകളും പിടിച്ചെടുത്തു. തുടർന്ന് വിദ്യാർത്ഥികളെ മുട്ടുകുത്തിനിർത്തുകയായിരുന്നു.
ഇതിനിടെ , വിവരമറിഞ്ഞ മറ്റൊരു യുവാവ് എത്തി പുലർച്ചെ 1.30 ഓടെ പോലീസിൽ വിവരമറിയിച്ചു, ഉടൻ തന്നെ പോലീസ് എത്തി. സദാശിവനഗർ സ്‌റ്റേഷനിൽ നിന്ന് പോലീസ് എത്തിയതോടെ പ്രതിയുടെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെട്ടു. ആറുമാസമായി ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഇയാൾ വിദ്യാർഥികളെയും സുഹൃത്തുക്കളെയും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
പ്രതി രമേശിനെതിരെ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.