പുതുവത്സരാഘോഷത്തിനിടെ യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു: യുവാവിനെതിരെ കേസെടുത്ത് പോലീസ് | Young woman forced to drink

പുതുവത്സരാഘോഷത്തിനിടെ യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു: യുവാവിനെതിരെ കേസെടുത്ത് പോലീസ് | Young woman forced to drink
Published on

ബംഗളൂരു : പുതുവത്സരാഘോഷത്തിന് പബ്ബിലെത്തിയ യുവതിയെ യുവാവ് നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി.(Young woman forced to drink)

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രിയാണ് ഒരു യുവതി , സുഹൃത്തിനൊപ്പം മാറത്തഹള്ളിയിലെ പബ്ബിൽ എത്തിയത്. ഈ സമയം മദ്യലഹരിയിലായിരുന്ന യുവാവ് യുവതിയെ സമീപിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

ഇതിനിടെ സ്ഥലത്തെത്തിയ ബൗൺസർമാർ യുവാവിനെ പബ്ബിന് പുറത്തേക്ക് അയച്ചു.

ബുധനാഴ്ച രാവിലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികൾക്കായി പബ്ബിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com