Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeCrimeമകൻ കസേരയോടെ വലിച്ചെറിഞ്ഞു: സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു |...

മകൻ കസേരയോടെ വലിച്ചെറിഞ്ഞു: സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു | Elderly woman

🎙️ Latest Podcast

കണ്ണൂർ: കുടുംബവഴക്കിനിടെ മകൻ കസേരയോടെ എടുത്തെറിഞ്ഞതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അലവിൽ പള്ളിയാംമൂല ലക്ഷംവീട് ‘ഉന്നതി’യിലെ വി. ശാന്ത (88) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.(Elderly woman dies after being seriously injured after being thrown from chair by her son)

ഈ മാസം 11-ാം തീയതി ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ സജീവനോട് ശാന്ത വീട്ടുചെലവിനുള്ള പണം ചോദിച്ചതാണ് തർക്കത്തിന് കാരണമായത്. പ്രകോപിതനായ സജീവൻ, ശാന്ത ഇരുന്നിരുന്ന കസേരയോടെ അവരെ എടുത്തുയർത്തി മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ മുറ്റത്തെ സിമന്റ് പടിയിൽ തലയിടിച്ച് ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവത്തിന് പിന്നാലെ വധശ്രമത്തിന് കേസെടുത്ത കണ്ണൂർ ടൗൺ പൊലീസ് സജീവനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.