
ബല്ലാരി: മദ്യപിച്ച് മോശമായി പെരുമാറിയ സംഭവത്തിൽ ബല്ലാരി ജില്ലയിലെ സിരഗുപ്പ താലൂക്ക് ആശുപത്രിയിലെ താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ.ഈരണ്ണയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഈരണ്ണ ദിവസവും മദ്യപിച്ച് ജോലിക്കെത്തുന്നത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് റിപ്പോർട്ട്. മദ്യലഹരിയിലായിരിക്കുമ്പോൾ അയാൾ ജീവനക്കാരോടും പൊതുജനങ്ങളോടും മോശമായി പെരുമാറിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
മെഡിക്കൽ ഓഫീസർ മദ്യപിച്ച് ചേമ്പറിൽ ഇരുന്നു മേശയിൽ ഇടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യും എന്നും റിപ്പോർട്ടുകളുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ കുടുംബക്ഷേ വകുപ്പാണ് ഇയാൾക്കെതിരെ നടപടി എടുത്തത്.