
മംഗളൂരു: മദ്യപിച്ചെത്തിയ ഗൃഹനാഥൻ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി (Man killed wife ). സുള്ള്യ താലൂക്കിലെ നെല്ലൂർ കെംരാജെയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.പ്രദേശവാസിയായ രാമചന്ദ്ര ഗൗഡ (52) ആണ് ഭാര്യ വിനോദ(42) യെ കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപാനിയായ മദ്യപാനിയായ രാമചന്ദ്ര ഗൗഡ, ഭാര്യയുമായി എന്നും വഴക്കിടാറുണ്ടായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വെള്ളിയാഴ്ച രാത്രിയും ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതോടെ മകൻ പ്രശാന്ത് ഇടപെട്ടു. രാമചന്ദ്ര ഗൗഡ തൻ്റെ മകനുനേരെ തോക്ക് ചൂണ്ടിയപ്പോൾ വിനോദ ഇടയ്ക്ക് കയറുകയായിരുന്നു. ഈ സമയം തോക്കിൽ നിന്നും വെടി പൊട്ടുകയും, ബുള്ളറ്റ് ഭാര്യയുടെ നെഞ്ചിൽ തുളച്ച് കയറുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ രാമചന്ദ്ര ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ സുള്ള്യ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.