കൊല്ലം: ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേരള മനഃസാക്ഷിയെ നടുക്കിയ കൊലപാതകത്തിലാണ് സുപ്രധാനമായ വിധി വരുന്നത്.(Dr. Vandana Das murder case, Verdict to be announced today)
ജി. സന്ദീപ് ആണ് കേസിലെ ഏക പ്രതി. 2023 മെയ് 10-ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. പോലീസ് കാവലിൽ ആശുപത്രിയിലെത്തിയ സന്ദീപ്, അവിടെയുണ്ടായിരുന്ന സർജിക്കൽ കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു.
കേസിൽ 70-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. തനിക്ക് മനോവിഭ്രാന്തിയുണ്ടെന്ന വാദമാണ് പ്രതി സന്ദീപ് കോടതിയിൽ ഉയർത്തിയത്. എന്നാൽ, പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് തെളിഞ്ഞു.

