നായയെ ലൈംഗികമായി പീഡിപ്പിച്ചു, അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടു; പ്രതിഷേധവുമായി നടി, നീതിക്കായി പോരാടുമെന്നും പ്രഖ്യാപനം | Actress Jaya Bhattacharya

നായയെ ലൈംഗികമായി പീഡിപ്പിച്ചു, അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടു; പ്രതിഷേധവുമായി നടി, നീതിക്കായി പോരാടുമെന്നും പ്രഖ്യാപനം | Actress Jaya Bhattacharya
Updated on

മുംബൈയുടെ പ്രാന്തപ്രദേശമായ നൈഗാവോയിൽ ഒരാൾ ഒന്നര വയസ്സുള്ള നായ്ക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോർട്ട്. നടി ജയ ഭട്ടാചാര്യയാണ് (Actress Jaya Bhattacharya) ഈ വിവരം അറിയിച്ചത്. നായ്ക്കുട്ടിയെ രക്ഷിച്ച നടി അതിന്റെ സംരക്ഷണവും ഏറ്റെടുക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ജയ ഭട്ടാചാര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ …

"നൈഗാവോയിൽ ഒന്നര വയസ്സുള്ള നായ്ക്കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. ഞങ്ങൾ പോലീസിൽ പരാതി നൽകി. ഉടൻ തന്നെ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാൽ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. നായ്ക്കുട്ടിക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നു. നായ്ക്കുട്ടികൾ മാത്രമല്ല, മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ പോലും ഇത്തരത്തിലുള്ള ക്രൂരത അനുഭവിക്കേണ്ടി വരുന്നു. അവരുടെ വേദന പറഞ്ഞറിയിക്കാനായില്ല. സ്വയം സംരക്ഷിക്കാൻ അവർക്ക് കഴിയില്ല. ഞങ്ങൾ നീതിക്കായി പോരാടും-നടി കുറിച്ചു.

അതേസമയം , രോഗം ബാധിച്ച നായയുടെ അവസ്ഥ വളരെ മോശമായിരുന്നു. അതിന് കൃത്യമായ ചികിത്സ നൽകുന്ന നടി ഭട്ടാചാര്യയുടെ നടപടിയെ പ്രശംസിച്ച്നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ കമന്റു ചെയ്യുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com