5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് കോടതി | Death penalty for sexual assault and murder

5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് കോടതി | Death penalty for sexual assault and murder

കുഞ്ഞിൻ്റെ ശരീരത്തിൽ 67 മുറിവുകളാണ് ഉണ്ടായിരുന്നത്
Published on

പത്തനംതിട്ട: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് കോടതി.(Death penalty for sexual assault and murder)

പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത് തമിഴ്‌നാട് രാജപാളയം സ്വദേശിയായ അലക്‌സ് പാണ്ഡ്യ(26)നെയാണ്. ബാലിക കൊല്ലപ്പെട്ടത് ക്രൂര പീഡനത്തിനും മർദ്ദനത്തിനും ഇരയായാണ്.

കൊലപാതകം നടന്നത് കുമ്പഴയിലെ വാടകവീട്ടിൽ വച്ചാണ്. 2021 ഏപ്രില്‍ അഞ്ചിനായിരുന്നു ഇത്. കുഞ്ഞിൻ്റെ ശരീരത്തിൽ 67 മുറിവുകളാണ് ഉണ്ടായിരുന്നത്.

മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Times Kerala
timeskerala.com