ഫാത്തിമ ഫിദയുടെ മരണം; ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണം; ആക്ഷൻ കൗൺസിൽ ബഹുജന റാലി നടത്തി | Death of Fatima Fida

ഫാത്തിമ ഫിദയുടെ മരണം; ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണം; ആക്ഷൻ കൗൺസിൽ ബഹുജന റാലി നടത്തി | Death of Fatima Fida
Published on

അൻവർ ഷരീഫ് 
മമ്പാട്: മമ്പാട് എംഇഎസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഫാത്തിമ ഫിദയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ സ്കൂളിലേക്ക് ബഹുജന റാലി നടത്തി (
Death of Fatima Fida). കഴിഞ്ഞ ഡിസംബർ 9 ആയിരുന്നു സ്കൂളിലെ അർദ്ധ വാർഷിക പരീക്ഷയിൽ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട ഉണ്ടായ വിഷയത്തിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം ആരോപിക്കുന്നത്.

ലോക്കൽ പോലീസിന്റെ അന്വേഷം തൃപ്തികരമല്ലാത്തതുകൊണ്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണം എന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ സവാദ് ആലിപ്ര ആവശ്യപ്പെട്ടു. മലപ്പുറം ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കറ്റ് സാദിഖ് നടത്തൊടി ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്തു. സിപി നദീറ, കെ പി മുസ്തഫ , ആക്ഷൻ കൗൺസിൽ കൺവീനർ കെ സജ്ജാദ് എന്നിവർ സംസാരിച്ചു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ റാലിയിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com