ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു; പെൺകുട്ടിയുടെ പിതാവും സഹോദരനും അറസ്റ്റിൽ | Dalit youth was brutally beaten to death

ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു; പെൺകുട്ടിയുടെ പിതാവും സഹോദരനും അറസ്റ്റിൽ | Dalit youth was brutally beaten to death
Published on

ബീദർ : ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. കർണാടകയിലെ ബിദറിൽ, തിങ്കളാഴ്ചയായിരുന്നു സംഭവം (Dalit youth was brutally beaten to death ). കുഷാനൂർ ഗ്രാമവാസിയായ സുമിത് കുമാർ (18) ആണ് മരിച്ചത്. കമൽനഗറിലെ സർക്കാർ ഫസ്റ്റ് ക്ലാസ് കോളജിൽ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥിയാണ് യുവാവ്. അതേ ഗ്രാമത്തിലെ ഒരു യുവതിയുമായി സുമിത് പ്രണയത്തിലായിരുന്നു.

ജനുവരി അഞ്ചിനാണ് യുവതിയുടെ അച്ഛനും സഹോദരനും ചേർന്ന് സുമിത്തിനെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ സുമിത്തിനെ മഹാരാഷ്ട്രയിലെ ലാത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കിഷൻ ഗാവ്‌ലി (55), രാഹുൽ ഗാവ്‌ലി (24) എന്നിവരെ കുഷാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com