
കോയമ്പത്തൂർ: കരുമത്തമ്പാട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ (Cannabis plant). രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കരുമത്തമ്പട്ടി പുത്തൂർ ഗണേശക്ഷേത്രത്തിൻ്റെ പിൻഭാഗത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് നാലരയടിയോളം ഉയരമുള്ള ഒരു കഞ്ചാവ് ചെടി വളർന്നു നിൽക്കുന്നതായി കണ്ടെത്തിയത്.
ഇതിന് പിന്നാലെയാണ് കഞ്ചാവ് ചെടി വളർത്തിയതിന് തേനി ജില്ലയിലെ ദേവദാനപ്പട്ടി സ്വദേശി റഫീഖ് (41) പിടിയിലായത്.കഞ്ചാവ് ചെടികൾ പോലീസ് നശിപ്പിച്ചു. റഫീഖിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.