
ബെംഗളൂരു: ഐപിഎസ് ഓഫീസർ രൂപ ഡി മൗദ്ഗിൽ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൻ്റെ അടിസ്ഥാനത്തിൽ ഐഎഎസ് ഓഫീസർ രോഹിണി സിന്ധുരിക്ക് നോട്ടീസ് അയച്ച് കോടതി (Roopa Moudgil IPS). ബെംഗളൂരു ഏഴാം അഡീഷണൽ എസിഎംഎം കോടതിയുടേതാണ് നടപടി. രോഹിണി സിന്ധുരി 2023 ഫെബ്രുവരി 19 ന് മാധ്യമങ്ങൾക്ക് മുന്നിൽ അവഹേളിച്ചെന്നും , തൻ്റെ എക്‌സ് അക്കൗണ്ടിൽ അപകീർത്തികരമായ പ്രസ്താവനകൾ പോസ്റ്റ് ചെയ്തെന്നും രൂപ പരാതിയിൽ ആരോപിച്ചു. പോസ്റ്റ് 1.8 ലക്ഷം പേർ കണ്ടുവെന്നും തൻ്റെ പ്രസ്താവനയ്ക്ക് ശേഷം തന്നെ സ്ഥലം മാറ്റിയെന്നും രൂപ നൽകിയ പരാതിയിൽ പറയുന്നു.
കൂടാതെ, ആറ് മാസമായി തനിക്ക് തസ്തികയും ശമ്പളവും നൽകിയില്ലെന്നും രോഹിണിയുടെ മൊഴി കാരണം ഭർത്താവും മക്കളും സഹോദരിയും മാനസികമായി വിഷമിച്ചെന്നും രൂപ പറഞ്ഞു. അതിനാൽ ക്രിമിനൽ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്യണമെന്നും അവർ കോടതിയോട് അപേക്ഷിച്ചിരുന്നു . ഈ ഹർജി പരിഗണിച്ചാണ് കോടതി നോട്ടീസ് അയച്ചത്.