റോഡരികിൽ ദമ്പതികൾ മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപം കീടനാശിനി അടങ്ങിയ കന്നാസും; ആത്മഹത്യയെന്ന്‌ സൂചന | Couple found dead

റോഡരികിൽ ദമ്പതികൾ മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപം കീടനാശിനി അടങ്ങിയ കന്നാസും; ആത്മഹത്യയെന്ന്‌ സൂചന | Couple found dead
Published on

തുമകുരു: പാവഗഡ ടൗണിൽ പാതയോരത്തെ കൃഷിയിടത്തിൽ ദമ്പതികൾ കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു (Couple found dead). ഗോവിന്ദ റെഡ്ഡി (45), ഭാഗ്യ (34) എന്നിവരാണ് മരിച്ചത്. ഇരുവരും ഭാര്യ – ഭർത്താക്കന്മാർ ആണെന്നാണ് റിപ്പോർട്ട് , പക്ഷെ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
പാവഗഡ താലൂക്കിലെ ലിംഗദഹള്ളി സ്വദേശിയാണ് ഗോവിന്ദ റെഡ്ഡി, ഭാഗ്യയുടെ സ്വദേശം വ്യക്തമല്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും പാവഗഡ ടൗണിലെ ഗസ്റ്റ് ഹൗസിൽ എത്തിയത് .

ആത്മഹത്യ ചെയ്ത സ്ഥലത്തിന് സമീപത്ത് നിന്ന് ഒരു കുപ്പി മദ്യവും കീടനാശിനിയുടെ കന്നാസ് പോലീസ് കണ്ടെടുത്തു.
ശനിയാഴ്ച പുലർച്ചെയാണ് ചള്ളക്കരെ പാതയോരത്തെ കൃഷിയിടത്തിൽ ഇരുവരെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഭാഗ്യ സംഭവസ്ഥലത്തും ഗോവിന്ദ റെഡ്ഡി ആശുപത്രിയിലുമാണ് മരിച്ചത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു, പാവഗഡ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com