
ന്യൂഡൽഹി: ആറാം ക്ലാസ് വിദ്യാർഥി മരണപ്പെട്ട സംഭവത്തിൽ സഹപാഠിയായ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു (Student death). തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ചിന്മയ വിദ്യാലയത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.വസന്ത് വിഹാറിലെ കുടുംപൂർ പഹാരി സ്വദേശിയായ പ്രിൻസ്(12) ആണ് മരിച്ചത്.സംഭവത്തിന് പിന്നാലെ നിരവധി പേർ സ്കൂളിലേക്ക് പ്രതിഷേധവുമായെത്തിയിരുന്നു.
സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രാവിലെ അസംബ്ലിക്ക് ശേഷം ചില ആൺകുട്ടികൾ തമ്മിൽ വഴക്കിടുന്നത് കണ്ടതായി പൊലീസ് പറഞ്ഞു. മരണപ്പെട്ട കുട്ടിയുടെ സഹപാഠിയെ ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 105 പ്രകാരം കേസെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.