ശൈശവ വിവാഹം; തമിഴ്‌നാട്ടിൽ ഒരുവർഷത്തിനിടെ 3000 പരാതികൾ, 1,995 വിവാഹങ്ങൾ തടഞ്ഞു, 1,054 വിവാഹങ്ങൾ നടന്നതായും കണക്കുകൾ | Child marriage

ശൈശവ വിവാഹം; തമിഴ്‌നാട്ടിൽ ഒരുവർഷത്തിനിടെ 3000 പരാതികൾ, 1,995 വിവാഹങ്ങൾ തടഞ്ഞു, 1,054 വിവാഹങ്ങൾ നടന്നതായും കണക്കുകൾ | Child marriage
Published on

ചെന്നൈ: കഴിഞ്ഞ വർഷം മാത്രം തമിഴ്‌നാട്ടിൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ലഭിച്ചത് മൂവായിരം പരാതികൾ ലഭിച്ചതായി റിപ്പോർട്ട്. ഇതനുസരിച്ച് 1,995 ശൈശവ വിവാഹങ്ങൾ തടഞ്ഞതായി വിവരാവകാശ നിയമത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. (Child marriage )

തമിഴ്നാട്ടിൽ കഴിഞ്ഞ വർഷം നടന്ന ശൈശവ വിവാഹങ്ങളെ സംബന്ധിച്ച് വിവരാവകാശ നിയമത്തിലൂടെ ലഭിച്ച വിവരങ്ങൾ ഇങ്ങനെ:

കഴിഞ്ഞ വർഷം മാത്രം തമിഴ്നാട്ടിൽ 3000 ശൈശവ വിവാഹ പരാതികളാണ് ലഭിച്ചത്. ഇതനുസരിച്ച് 1,995 ശൈശവ വിവാഹങ്ങൾ തടഞ്ഞു. 1,054 ശൈശവ വിവാഹങ്ങൾ നടന്നു. ഇതുമായി ബന്ധപ്പെട്ട് 808 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏറ്റവും കൂടുതൽ പരാതികളുള്ള 5 ജില്ലകൾ!

* നാമക്കൽ- 171 പരാതികൾ

* കടലൂർ- 150 പരാതികൾ

* സേലം- 143 പരാതികൾ

* ദിണ്ടിഗൽ- 175 പരാതികൾ

* തേനി- 161 പരാതികൾ

ശൈശവ വിവാഹം നടന്ന 5 ജില്ലകൾ!

* നാമക്കൽ- 117 വിവാഹങ്ങൾ

* ഈറോഡ്- 62 വിവാഹങ്ങൾ

* കടലൂർ- 56 വിവാഹങ്ങൾ

* ദിണ്ടിഗൽ- 54 വിവാഹങ്ങൾ

* കോയമ്പത്തൂർ- 46 വിവാഹങ്ങൾ

ഇതേക്കുറിച്ച് സാമൂഹിക പ്രവർത്തകർ പറഞ്ഞത്: തമിഴ്നാട്ടിൽ ശൈശവ വിവാഹങ്ങളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. ശൈശവ വിവാഹം കുട്ടികളെ ശാരീരികമായും മാനസികമായും ബാധിക്കുന്നു.

ശൈശവവിവാഹങ്ങൾ കൂടുതലുള്ള മേഖലകളിൽ അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ച് നടപടി സ്വീകരിക്കണം.

ആദ്യകാല ഗർഭധാരണം, പ്രത്യേകിച്ച് 21 വയസ്സിന് മുമ്പ്, അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, അതിനാൽ അധികൃതരുടെ ഭാഗത്ത് നിന്നും അതീവ ജാഗ്രത ഇക്കാര്യത്തിൽ വേണമെന്നും അവർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com