കുപ്രസിദ്ധ വനിതാ മോഷ്ടാവ് നഗരത്തിൽ എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് ; ജനങ്ങളോട് ജാഗ്രത പാലിക്കാനും നിർദ്ദേശം | Woman Thief

കുപ്രസിദ്ധ വനിതാ മോഷ്ടാവ് നഗരത്തിൽ എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് ; ജനങ്ങളോട് ജാഗ്രത പാലിക്കാനും നിർദ്ദേശം | Woman Thief
Published on

ചിക്കബള്ളാപ്പൂർ: കർണാടകയിലെ ഗൗരിബിദാനൂരിലെ വിവിധ തെരുവുകളിലും പ്രദേശങ്ങളിലും മോഷണം നടത്തുന്ന, കുപ്രസിദ്ധ വനിതാ മോഷ്ടാവിന്റെ (Woman Thief) ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് പോലീസ് ജാഗ്രതയിൽ. സ്ത്രീയെ കണ്ടാൽ അറിയിക്കണമെന്നും ജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഹൈദരാബാദ് സ്വദേശിയായ ചെഞ്ചുലക്ഷ്മി എന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കർണാടകയിലും തെലങ്കാനയിലും ഇവർക്കെതിരെ നിരവധി കേസുകളുണ്ട്. പൂട്ടിക്കിടക്കുന്ന വീടുകൾ ലക്ഷ്യമിട്ട് രാത്രിയിൽ അതിക്രമിച്ചു കടന്നു മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്നാണ് പോലീസ് പറയുന്നത്.

നേരത്തെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ചിക്കബെല്ലാപ്പൂർ പോലീസ് ചെഞ്ചുലക്ഷ്മിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.ജാമ്യത്തിൽ ഇറങ്ങിയ ഇവരെ അടുത്തിടെ, ഗൗരിബിദാനൂർ നഗരത്തിൽ കണ്ടതിനെ തുടർന്ന് പോലീസ് ജാഗ്രതയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com