
പട്‌ന: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ ബിഹാറിൽ നിന്നുള്ള ആർപിഎഫ് കോൺസ്റ്റബിളിനെതിരെ സിബിഐ കേസെടുത്തു.
ആർപിഎഫ് കോൺസ്റ്റബിൾ അഖിലേഷ് കുമാർ എന്നയാൾക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പിന്നാലെ ഇയാളുമായി ബന്ധപ്പെട്ട മൂന്ന് സ്ഥലങ്ങളിൽ സിബിഐ സംഘം റെയ്ഡ് നടത്തി.
ആർപിഎഫ് കോൺസ്റ്റബിൾ അഖിലേഷ് കുമാർ തൻ്റെ സ്ഥാനം ദുരുപയോഗം ചെയ്തുകൊണ്ട് അനധികൃത സ്വത്ത് സമ്പാദിച്ചതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആർപിഎഫ് കോൺസ്റ്റബിളായിരിക്കെ ശമ്പളവും മറ്റുമായി അഖിലേഷ് കുമാറിന് 80 ലക്ഷം രൂപ അറ്റാദായം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തിൻ്റെ ആകെ ആസ്തി 1.39 കോടിയിലധികം രൂപയാണെന്നും സിബിഐ അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് ആർപിഎഫ് കോൺസ്റ്റബിൾ അഖിലേഷ് കുമാറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്യുകയും യു = പ്രതിയുമായി ബന്ധപ്പെട്ട മൂന്ന് സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു.
സിബിഐയുടെ ചോദ്യം ചെയ്യലിൽ ആർപിഎഫ് കോൺസ്റ്റബിളിന് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. അന്വേഷണത്തിൽ, 2018 മുതൽ 2024 വരെയുള്ള കാലയളവിൽ അഖിലേഷ് കുമാറിൻ്റെ അറ്റവരുമാനം 80 ലക്ഷം രൂപയാണെന്നും വരുമാനത്തേക്കാൾ 67.83 ലക്ഷം രൂപ കൂടുതലുള്ള 1.39 കോടി രൂപ ആസ്തിയുള്ളതായും സിബിഐ കണ്ടെത്തി. നിലവിൽ സിബിഐ സംഘം കേസിൽ വിശദമായ അന്വേഷണം നടത്തുകയാണ്.