
അമൃത്‌സർ : അതിർത്തി രക്ഷാ സേന (BSF) ബുധനാഴ്ച അമൃത്‌സർ, തർൺ തരൺ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി അഞ്ച് ഡ്രോണുകളും മൂന്ന് പാക്കറ്റ് ഹെറോയിനും ഒരു പിസ്റ്റളും കണ്ടെടുത്തു. ബിഎസ്എഫ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വിശ്വസനീയമായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.അമൃത്‌സർ, തരൺ തരൺ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒരൊറ്റ ദിവസം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്ന് ബിഎസ്എഫ് പറഞ്ഞു.
അമൃത്‌സർ ജില്ലയിലെ കക്കർ ഗ്രാമത്തോട് ചേർന്നുള്ള അതിർത്തി സുരക്ഷാ വേലിക്ക് മുന്നിലുള്ള കാർഷിക വയലിൽ നിന്ന് രാവിലെ 10.50 ഓടെ ബിഎസ്എഫ് സൈനികർ ഒരു ഗ്ലോക്ക് പിസ്റ്റൾ കണ്ടെടുത്തു. ഒരു സ്റ്റീൽ മോതിരവും രണ്ട് ഇലുമിനേറ്റിംഗ് സ്റ്റിക്കുകളും പിസ്റ്റളിൽ ഘടിപ്പിച്ചിരുന്നതായി ബിഎസ്എഫ് അധികൃതർ അറിയിച്ചു.