യുവാവിന്റെ ‘നിരന്തര ശല്യം’, ബിഎസ്‌സി വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി; പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത് | BSc student jumps to death

യുവാവിന്റെ ‘നിരന്തര ശല്യം’, ബിഎസ്‌സി വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി; പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത് | BSc student jumps to death
Published on

ചിത്രദുർഗ: യുവാവിൻ്റെ മാനസിക പീഡനം സഹിക്കവയ്യാതെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിനിയായ പെൺകുട്ടി കോളേജ് കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി (BSc student jumps to death). ചിത്ര ഡോൺ ബോസ്‌കോ കോളേജ് വിദ്യാർത്ഥിനി പ്രേമ (18) ആണ് മരിച്ചത്.നഗരത്തിലെ മഹേഷ് പിയു കോളേജിൽ പഠിക്കുമ്പോഴാണ് തരുൺ എന്ന യുവാവുമായി പ്രേമ സൗഹൃദത്തിലായത്. തരുൺ പിയുസി രണ്ടാം പരീക്ഷയിൽ തോറ്റപ്പോൾ പ്രേമ ചിത്ര ഡോൺ ബോസ്‌കോ കോളേജിൽ ചേർന്നിരുന്നു. എന്നിരുന്നാലും, ഇരുവരും വാട്ട്‌സ്ആപ്പിൽ ബന്ധം തുടരുചെയ്തിരുന്നു . എന്നാൽ തരുണിൽ നിന്നുള്ള മാനസിക പീഡനം സഹിക്കവയ്യാതെ പ്രേമ സൗഹൃദത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചെങ്കിലും തരുൺ നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്യുകയായിരുന്നു .

The grieving father Sudhakar.
The grieving father Sudhakar.

നിരന്തരമായ മാനസിക പീഡനത്തെക്കുറിച്ച് വ്യാഴാഴ്ച പ്രേമ മാതാപിതാക്കളോട് പറയുകയും, പോലീസിൽ പരാതി നല്കുന്നതടക്കമുള്ള നടപടികൾ ചെയ്യാമെന്ന് പിതാവ് ഉറപ്പ് നൽകുകയുംചെയ്തിരുന്നു . തുടർന്ന് വെള്ളിയാഴ്ച രാവിലെ 8.55 ഓടെ കോളേജിൽ എത്തിയ പ്രേമ, കോളേജിൻ്റെ മൂന്നാം നിലയിലെ ഇടനാഴിയിലെ പാരപെറ്റിനു മുകളിലൂടെ കയറി ചാടി മരിക്കുകയായിരുന്നു. കോളേജിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് .

അതേസമയം , സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. "കോളേജിൽ എത്തിയതിനു ശേഷം അവൾ എന്നെ വിളിച്ചു. ഏകദേശം അഞ്ച് മിനിറ്റിന് ശേഷം കോളേജ് അധികൃതർ എന്നെ വിളിച്ച് അവൾ മൂന്നാം നിലയിൽ നിന്ന് വീണെന്ന് പറഞ്ഞു, അവിടെ എത്തിയ ശേഷമാണ് മകൾ ജീവനോടെ ഇല്ലെന്ന് അറിഞ്ഞത്";പ്രേമയുടെ അച്ഛൻ സുധാകർ പറഞ്ഞു. ജില്ലയിലെ ചള്ളക്കരെയിലാണ് കുടുംബം താമസിച്ചിരുന്നത്.

ഇതിനിടെ , സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർരംഗത്ത് എത്തി . സംഭവത്തെ തുടർന്ന് എബിവിപി പ്രവർത്തകർ കോളേജിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും കോളേജ് അധികൃതരെ മർദിക്കുകയും ചെയ്തു. സംഘർഷം രൂക്ഷമാകാതിരിക്കാൻ കോളേജിൽ പോലീസ് സേനയെ വിന്യസിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com