
സംസ്തിപൂർ: ബിഹാറിലെ സമസ്തിപൂരിൽ നിന്ന് തിങ്കളാഴ്ച രാവിലെ പെൺകുട്ടിയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തി (Body of missing girl found). ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാണ് സംശയം. ഞായറാഴ്ച വൈകുന്നേരം മുതൽ ഈ ഇൻ്റർമീഡിയറ്റ് വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് കാണാതായിരുന്നു. ഞായറാഴ്ച രാത്രി പെൺകുട്ടിയെ കാണാതായ വിവരം പിതാവ് പോലീസിൽ അറിയിച്ചിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. നിലവിൽ വിവിധ കോണുകളിൽ നിന്നാണ് പോലീസ് ഇക്കാര്യം അന്വേഷിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്