
കതിഹാർ: ബരാരി പോലീസ് സ്റ്റേഷൻ പരിധിയിലെ സിസിയ ഗ്രാമത്തിൽ 14 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം വയലിൽ നിന്നും കണ്ടെത്തി (Girl Dead Body Found). മൂക്ക് മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്നും സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് പോലീസ് അറിയിക്കുന്നത്.
മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് ബുരാരി പോലീസ് സ്‌റ്റേഷൻ പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി കതിഹാർ സദർ ആശുപത്രിയിലേക്ക് അയച്ചു.
മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തെക്കുറിച്ച് ബ്ലോക്ക് പ്രസിഡൻ്റിൽ നിന്ന് നിർണായക വിവരം ലഭിച്ചതായി ബരാരി എംഎൽഎ വിജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. വയലിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൃതദേഹം കാണുമ്പോൾ ആദ്യം ബലാത്സംഗം ചെയ്ത ശേഷം മൂക്ക് മുറിച്ചതാണെന്ന് തോന്നുന്നു എന്നും പോലീസ് പറഞ്ഞു. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ സംഭവത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.