
ബെംഗളൂരു: നഗരപ്രാന്തത്തിലെ അത്തിബെലെ പോലീസ് പരിധിയിലുള്ള ബള്ളൂരിലെ ശരാവതി ബാറിന് സമീപം വ്യാപാരിയെ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ മധുര സ്വദേശി അളഗരാജ് (31) ആണ് മരിച്ചത്. അഴകരാജിൻ്റെ മോപ്പഡും വനസ്പതിയുടെ ഒരു ടിന്നും മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തി.
റോഡരികിൽ കുറ്റിക്കാട്ടിൽ മൃതദേഹം കിടക്കുന്നത് പ്രദേശവാസികളാണ് ആദ്യം കണ്ടത് , തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇരയുടെ മോപ്പഡും ഒരു ബാഗിൽ വനസ്പതിയുടെ ടിന്നും സമീപത്ത് നിന്ന് കണ്ടെത്തി. അർദ്ധ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മുൻ വൈരാഗ്യത്തെ തുടർന്നാകാം അളഗരാജിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ക്രൈം ഓഫീസർമാരും, ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അത്തിബെലെ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.