ബീഹാർ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി | Goods Train Derailed

ബീഹാർ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി | Goods Train Derailed
Published on

മുസാഫർപൂർ: ബീഹാറിലെ മുസാഫർപൂരിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി.ഗുഡ്സ് ട്രെയിനിൻ്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയതെന്നാണ് റിപ്പോർട്ട് (Goods Train Derailed). എണ്ണ കയറ്റി വന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്.മുസാഫർപൂരിലെ നാരായൺപൂർ റെയിൽവേ സ്‌റ്റേഷനിലാണ് അപകടമുണ്ടായതെന്നാണ് വിവരം. നാരായൺപൂർ അനന്ത് സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെയായിരുന്നു അപകടം നടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ റെയിൽവേ ടെക്‌നിക്കൽ ടീമും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പാളം തെറ്റിയ ഗുഡ്‌സ് ട്രെയിൻ ട്രാക്കിലെത്തിച്ചു.സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com