
മംഗളൂരു: ഓൺലൈൻ വഴി പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മലയാളികളടക്കം നാല് പേർ അറസ്റ്റിൽ . കാസർകോട് നീർച്ചാലിലെ കെ.എ.മുഹമ്മദ് സഫ്‌വാൻ (22), കുമ്പള ബംബ്രാണ സ്വദേശി ബി.ഖാലിദ് (39), പുത്തൂർ കുറിയ സ്വദേശി പി.മുഹമ്മദ് മുസ്തഫ (36), മംഗളൂരു ബിജായ് സ്വദേശി സതീഷ് ഷെട്ട് (52) എന്നിവരെയാണ് ഉഡുപ്പി സൈബർ ഇക്കണോമിക് ആൻഡ് നാർകോട്ടിക് (സി.ഇ.എൻ.) പോലീസ് അറസ്റ്റ് ചെയ്തത്.ഉഡുപ്പി സ്വദേശി ഉപേന്ദ്ര ഭട്ടിന്റെ പരാതിയിലാണ് പോലീസ് നടപടി . 33 ലക്ഷംരൂപയാണ് പ്രതികൾ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്തത് . മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ് വെൽത്ത് മാനേജ്മെന്റ് ഗ്രൂപ്പ് എന്ന വ്യാജ പേരിൽ വാട്‌സാപ്പ് നമ്പറിലാണ് പ്രതികൾ ഉപേന്ദ്രയെ വിളിച്ചത്.ഓൺലൈൻ ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് 33.10 ലക്ഷം രൂപ ജൂലായ് നാലുമുതൽ 24 വരെ പലതവണകളായി പരാതിക്കാരനായിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു. പണം നിക്ഷേപിച്ച ശേഷം പിന്നീട് ഇവരെ ബന്ധപ്പെടാൻ പറ്റിയില്ല. തുടർന്ന് പണം തിരിച്ചുകിട്ടാദി വന്നതിനെ തുടർന്ന് ഉപേന്ദ്ര ഭട്ട് പോലീസിനെ സമീപിച്ചത്. ഉഡുപ്പി സി.ഇ.എൻ. പോലീസ് പ്രതികളിൽനിന്ന് 13 ലക്ഷം രൂപ പിടിച്ചെടുത്തു.
തട്ടിപ്പുസംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഇനിയും തട്ടിപ്പ് നടന്നോയെന്ന് അന്വേഷിക്കുകയാണ് ഉഡുപ്പി പോലീസ്.