
ബെംഗളൂരു: കെങ്കേരി-വൈറ്റ്ഫീൽഡ് റൂട്ടിൽ ശനിയാഴ്ച ശാരീരിക വൈകല്യമുള്ള ഒരാൾ മെട്രോ ട്രെയിനിനുള്ളിൽ ഭിക്ഷ യാചിക്കുന്നത് കണ്ടതിനെ തുടർന്ന് മെട്രോ ട്രെയിനുകൾ പരിശോധിക്കാൻ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) തീരുമാനിച്ചു. (Begging in Metro train)
ഭിക്ഷ യാചിച്ച ആളെ തിരിച്ചറിഞ്ഞ് പോലീസിന് കൈമാറാൻ ബിഎംആർസിഎൽ ഉദ്യോഗസ്ഥർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭിക്ഷാടനം നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്, മെട്രോ നിയമങ്ങളും ഭിക്ഷാടനം നിരോധിച്ചിരിക്കുകയാണ്. മെട്രോ ട്രെയിനുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വീഡിയോയിലുള്ളയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് ബിഎംആർസിഎൽ അധികൃതർ.
പ്രാരംഭ ഘട്ടത്തിൽ ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ മെട്രോയിൽ യാചകരുടെ എണ്ണം വർധിക്കുമെന്നും ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അധികൃതർ പറയുന്നു.