‘ഹാ​പ്പി ന്യൂ ​ഇ​യ​ർ’ റെ​ഡി​മെ​യ്ഡ് ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെയ്യുമ്പോൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേരള പോലീസ് | , Cyber warning

‘ഹാ​പ്പി ന്യൂ ​ഇ​യ​ർ’ റെ​ഡി​മെ​യ്ഡ് ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെയ്യുമ്പോൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേരള പോലീസ് | , Cyber warning
Published on

കാ​ഞ്ഞ​ങ്ങാ​ട്: ന്യൂ ​ഇ​യ​ർ ആ​ശം​സ​ക​ൾ ക്ലി​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പൊ​ലീ​സ് രംഗത്ത് (, Cyber warning).സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ​ക്ക് നി​ങ്ങ​ളു​ടെ വാ​ട്സ് ആ​പ്പി​ലേ​ക്ക് പു​തു​വ​ത്സ​രാ​ശം​സ അ​യ​ക്കാ​ൻ ക​ഴി​യുമെന്നും,അ​തി​ൽ ഒ​രു പു​തി​യ എ.​പി.​കെ ഫ​യ​ൽ ത​രം മാ​ൽ​വെ​യ​റി​ലേ​ക്കു​ള്ള ലി​ങ്ക് അ​ട​ങ്ങി​യി​രി​ക്കാമെന്നുമാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഇതിൽ , നി​ങ്ങ​ളു​ടെ പേ​രി​ൽ നി​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പു​തു​വ​ത്സ​രാ​ശം​സ​ക​ൾ അ​യ​ക്കാമെന്നും, കാ​ർ​ഡ് ല​ഭി​ക്കാ​ൻ ഇ​തോ​ടൊ​പ്പ​മു​ള്ള ലി​ങ്കി​ൽ ക്ലി​ക്കു​ചെ​യ്യു​ക എന്നുമായിരിക്കും സന്ദേശമെന്നും പോലീസ് പറയുന്നു.
ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചാൽ ഇതിലുള്ള ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്നാ​ണ് കേ​ര​ള പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ ഫോ​ൺ ഹാ​ക്ക് ചെ​യ്യു​ക​യും ആ​ക്സ​സ് അ​വ​രി​ലേ​ക്ക് പോ​കു​ക​യും ചെ​യ്യുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. മൊ​ബൈ​ൽ ഡേ​റ്റ, ഗാ​ല​റി, കോ​ൺ​ടാ​ക്റ്റ് ന​മ്പ​റു​ക​ൾ, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ മോ​ഷ്ടി​ക്ക​പ്പെ​ടും, തു​ട​ർ​ന്ന് ത​ട്ടി​പ്പി​ൽ കു​ടു​ങ്ങാം, പണവും നഷ്ടപ്പെട്ടേക്കാം. അ​തി​നാ​ൽ ഹാ​പ്പി ന്യൂ ​ഇ​യ​ർ റെ​ഡി​മെ​യ്ഡ് ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ്.

Related Stories

No stories found.
Times Kerala
timeskerala.com