
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ പൊലിസില്‍ പരാതി നല്‍കി നടി ഹണി റോസ്. ബോബി ചെമ്മണൂരിനെതിരെ താൻ നൽകിയ
പരാതിയുടെ ഗൗരവം ഇല്ലാതാക്കാനും, ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനുമുള്ള ഉദ്ദേശത്തോടെ സൈബര്‍ ഇടങ്ങളിൽ അതിക്രമം നടത്തുന്നു എന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത് (Honey Rose Takes Legal Action Against Rahul Rahul Easwar).
കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും. അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണെന്നും ഹണി റോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. രാഹുലും ഈശ്വറും ബോബി ചെമ്മണ്ണൂരിന്റെയും പിആര്‍ ഏജന്‍സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നു. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് സമൂഹമാധ്യമത്തിൽ കുറിച്ചു.