Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeCrimeമലപ്പുറത്ത് ശശി തരൂർ MPയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം: ഗൺമാന്...

മലപ്പുറത്ത് ശശി തരൂർ MPയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം: ഗൺമാന് പരിക്ക്, 3 പേർ കസ്റ്റഡിയിൽ | Shashi Tharoor

🎙️ Latest Podcast

മലപ്പുറം: നിലമ്പൂർ വണ്ടൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം. വണ്ടൂർ ചെള്ളിത്തോട് വെച്ച് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. തരൂരിന്റെ ഗൺമാന് പരിക്കേറ്റു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത വണ്ടൂർ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.(Attempt to stop Shashi Tharoor MP’s car and attack in Malappuram, Gunman injured)

ഗതാഗതക്കുരുക്കിനിടെ എംപിയുടെ കാർ ഡ്രൈവർ ഹോണടിച്ചതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞുനിർത്തി അസഭ്യം പറയുകയായിരുന്നു. തുടർന്ന് തരൂരിന്റെ കാറിനെ പിന്തുടർന്നെത്തിയ സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യപ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.