
ഇസ്താംബുൾ: ടീ ഷർട്ട് ധരിപ്പിച്ച് ,മരപ്പെട്ടിക്കുള്ളിലാക്കി കുഞ്ഞ് ഗൊറില്ലയെ തായ്‌ലൻഡിലേക്ക് കടത്താൻ ശ്രമം (Kidnapped Gorilla cub found at turkish airport). തുർക്കി വിമാനത്താവളത്തിൽ നിന്നാണ് കുഞ്ഞ് ഗൊറില്ലയെ കണ്ടെത്തിയത്. നൈജീരിയയിൽ നിന്നുള്ള ഒരു ചരക്കുകപ്പൽ തുർക്കിയിലെ ഇസ്താംബുൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്ന് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് വിഭാഗവും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് , മരപ്പെട്ടി തുറന്നപ്പോൾ ടീ ഷർട്ട് ധരിച്ച നിലയിൽ അപൂർവയിനം ഗൊറില്ല കുരങ്ങിനെ കണ്ടെത്തിയത്.
നൈജീരിയയിലെ വംശനാശഭീഷണി നേരിടുന്ന മൃഗത്തെ തുർക്കി വഴി തായ്‌ലൻഡിലെ ബാങ്കോക്കിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ കൃഷി, വനം വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് കുഞ്ഞ് ഗൊറില്ലയെ പരിചരിക്കുന്നത്.