
കൊച്ചി: പ്രായോഗിക പരിശീലനം നേടിയവരാണ് മാപ്രാണം, നായ്ക്കനാല്‍, കോലഴി എന്നിവിടങ്ങളിലെ എസ് ബി ടി എ ടി എം കൗണ്ടറുകളില്‍ കവര്‍ച്ചയ്‌ക്കായെത്തിയ 'സംഘം' എന്ന് പറഞ്ഞ് പോലീസ്.(ATM robbery in Thrissur)
ഇവർ പരിശീലനം നേടിയിരുന്നത് ഉപയോഗശൂന്യമായ എ ടി എം ബാങ്കുകളില്‍ നിന്ന് ലേലം വിളിച്ചെടുക്കുകയും, ഇത് ഹരിയാനയിലെ മേവാത്തില്‍ എത്തിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തുമായിരുന്നു എന്ന് പോലീസ് കണ്ടെത്തി. എ ടി എം തകർക്കാൻ ഏറ്റവും പ്രഹരശേഷിയുള്ളതും, എളുപ്പം ഉപയോഗിക്കാവുന്നതുമായ ഗ്യാസ് കട്ടർ ആകും ഉപയോഗിച്ചതെന്നാണ് വിലയിരുത്തുന്നത്.
ഇവർ നടത്തിയത് 10 മിനിറ്റിനുള്ളിൽ ക്യാഷ് ട്രേ പുറത്തെടുക്കാൻ കഴിയുന്ന രീതിയിലുള്ള പരിശീലനമാണ്. വെറും ഒരു മണിക്കൂറും 48 മിനിറ്റും മാത്രമാണ് 23.4 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെ 3 എടിഎം കൗണ്ടറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് 69 ലക്ഷം രൂപ കവരാന്‍ വേണ്ടി കൊള്ള സംഘം എടുത്തത്.
യാത്രയുടെ റിഹേഴ്‌സൽ നടത്തിയിരിക്കാമെന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മേവാത്തി ഗ്യാങ്ങിലുള്ളത് എ ടി എം തകര്‍ക്കാന്‍ പരിശീലനം നേടിയ ഇരുന്നൂറോളം പേരാണ്. ഇവർ കവർച്ച നടത്തുന്നത് 10 പേരിൽ താഴെയുള്ള സംഘങ്ങളായാണ്.