Crime
എഎസ്ഐ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന | ASI shot dead
പട്‌ന: ബിഹാറിൻ്റെ തലസ്ഥാനമായ പട്‌നയി ഒരു എഎസ്ഐ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി (ASI shot dead).പട്‌നയിലുള്ള ട്രാഫിക് ഓപ്പറേഷൻ ഓഫീസ് ഏകതാ ഭവൻ്റെ ബാരക്കിലാണ് മൃതദേഹം കണ്ടെത്തിയത്. അജിത് സിംഗ് എന്നയാളാണ് മരിച്ചത്. ഭോജ്പൂർ ജില്ലയിലെ തരാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ബർകഗാവ് നിവാസിയായിരുന്നു അജിത് സിംഗ്. വിവരമറിഞ്ഞ് ഗാന്ധി മൈതാനം പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.നിരവധി പോലീസുകാർ ബാരക്കിൽ ഒരുമിച്ചാണ് താമസിക്കുന്നത്. എല്ലാവരെയും ചോദ്യം ചെയ്ത് കേസിലെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.