സ്‌കൂട്ടര്‍ വാങ്ങിയതിനുശേഷം രജിസ്ട്രേഷന്‍ നടത്തിയില്ല, വ്യാജനമ്പറിട്ട് നാലുവര്‍ഷമായി സ്‌കൂട്ടര്‍യാത്ര; ഒടുവിൽ കുടുങ്ങി | Fake number plate arrest

സ്‌കൂട്ടര്‍ വാങ്ങിയതിനുശേഷം രജിസ്ട്രേഷന്‍ നടത്തിയില്ല, വ്യാജനമ്പറിട്ട് നാലുവര്‍ഷമായി സ്‌കൂട്ടര്‍യാത്ര; ഒടുവിൽ കുടുങ്ങി | Fake number plate arrest
Published on

കോഴിക്കോട് : വ്യാജനമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച സ്‌കൂട്ടറുമായി നാലുവര്‍ഷമായി യാത്ര നടത്തിയ യുവാവ് ഒടുവിൽ കുടുങ്ങി. ട്രാഫിക് നിയമലംഘനത്തിന് ക്യാമറയില്‍ പെട്ടതോടെയാണ് സംഭവം ട്രാഫിക്ക് പോലീസിന്റെ മുന്നിൽ എത്തുന്നത്. സംഭവത്തിൽ ആവള എടപ്പോത്ത് മീത്തല്‍ ലിമേഷിനെ (38) ആണ് പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദിന്റെ പരാതിയിലാണ് കേസ്. മുഹമ്മദിന്റെ സ്‌കൂട്ടറിന്റെ നമ്പറാണ് ലിമേഷ് സ്‌കൂട്ടറിന് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.(Fake number plate arrest)

ഹെല്‍മെറ്റ് വെക്കാതെ യാത്ര നടത്തിയതിന് തുടര്‍ച്ചയായി മോട്ടോര്‍വാഹനവകുപ്പിന്റെ പിഴ ലഭിച്ചതോടെ യഥാര്‍ഥ വാഹനയുടമ പോലീസിനെ സമീപിക്കുകയായിരുന്നു. 18,000 ത്തോളം രൂപ ഇദ്ദേഹത്തിന് പിഴയായി അടയ്‌ക്കേണ്ടി വന്നു. പരിശോധനയില്‍ പന്നിമുക്ക് ഭാഗത്തെ ക്യാമറയിലാണ് കൂടുതല്‍ കുടുങ്ങിയതെന്ന് വ്യക്തമായി. ഇതോടെ ഈ മേഖലയില്‍നിന്നുള്ളയാളാണ് വ്യാജനമ്പറിൽ വാഹനം ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലിമേഷ് പിടിയിലായത്.

ലിമേഷ് സ്‌കൂട്ടര്‍ വാങ്ങിയതിനുശേഷം രജിസ്ട്രേഷന്‍ നടത്താതെ വ്യാജനമ്പര്‍ ഉപയോഗിച്ച് യാത്ര നടത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com